Kerala

ചുട്ടുപൊള്ളി പാലക്കാട്; രേഖപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന താപനില: സംസ്ഥാനത്ത് ഇന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മുതല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മാര്‍ച്ചില്‍ ആണ് വേനല്‍ക്കാലം എത്തുന്നതെങ്കിലും ഇത്തവണ ഒരു മാസം മുമ്പ് തന്നെ വിവിധ ജില്ലകളില്‍ വളരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രാവിലെ 38°C താപനിലയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ (IMD) ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് തന്നെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്

 

Related Articles

Back to top button
error: Content is protected !!