National
പാൻ, പാൻ, പാൻ; മുംബൈയിൽ അടിയന്തര ലാൻഡിംഗിന് മുമ്പ് ഇൻഡിഗോ പൈലറ്റിന്റെ സന്ദേശം

ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് മുംബൈയിൽ ഇറക്കുന്നതിന് മുമ്പ് പൈലറ്റ് പാൻ, പാൻ, പാൻ എന്ന സന്ദേശം നൽകിയിരുന്നതായി വിവരം. ബുധനാഴ്ച രാത്രിയാണ് ഇൻഡിഗോ 6 ഇ-6721 വിമാനം മുംബൈയിൽ ഇറക്കിയത്. 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്
ജീവന് അപകടകരമല്ലാത്ത അടിയന്തര സാഹചര്യം സംബന്ധിച്ച അറിയിപ്പ് നൽകാനാണ് പൈലറ്റ് പാൻ, പാൻ, പാൻ സന്ദേശം കൈമാറുന്നത്. വിമാനത്തിന്റെ ഒന്നാം എൻജിനിൽ സാങ്കേതിക തകരാറുണ്ടായതിന് പിന്നാലെയാണ് വിമാനം മുംബൈയിലിറക്കിയത്
ബുധനാഴ്ച രാത്രി 9.53ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഭൂവനേശ്വറിന് വടക്കായി 100 നോട്ടിക്കൽ മൈൽ ദൂരത്തിൽ പറക്കുമ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.