Sports
പന്തിന്റെ പരുക്ക് മാഞ്ചസ്റ്ററിൽ ഇന്ത്യക്ക് തിരിച്ചടിയാകും; തുടർന്ന് കളിക്കുമോയെന്ന് ഉറപ്പില്ല

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടിയായി റിഷഭ് പന്തിന്റെ പരുക്ക്. കാൽപാദത്തിന് പരുക്കേറ്റ പന്തിനെ വാഹനത്തിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. സ്‌കാനിംഗിന് വിധേയമാക്കിയ പന്തിനെ ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്.
വോക്‌സിന്റെ ഫുൾ ലെംഗ്ത് പന്താണ് റിഷഭ് പന്തിന്റെ കാൽവിരലിൽ പതിച്ചത്. ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ കീപ്പിംഗിൽ വിരലിന് പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ പന്തിന് വിക്കറ്റ് കീപ്പർ ആകാൻ സാധിച്ചിരുന്നില്ല
ഇത്തവണയും പന്തിന് കീപ്പിംഗിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് സൂചന. ശേഷിക്കുന്ന മത്സരങ്ങളിൽ പന്തിന് വിട്ടുനിൽക്കേണ്ടി വന്നാൽ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. അല്ലെങ്കിൽ കെഎൽ രാഹുൽ കീപ്പറാകും.