Kerala

ഇന്നും ചർച്ച നടത്താനൊരുങ്ങി സർക്കാർ; ആശ പ്രവർത്തകർ എത്തുമോയെന്ന കാര്യത്തിൽ അവ്യക്തത

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ആശ പ്രവർത്തകർ ചർച്ചക്കെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല

ഇന്നലെ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. ആശ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 54ാം ദിവസത്തിലേക്ക് കടന്നു

നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ നടന്ന ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി. ഓണറേറിയവും പെൻഷൻ ആനുകൂല്യവും നൽകാൻ സർക്കാർ തീരുമാനിച്ചാൽ മതിയെന്നും അതിന് കമ്മീഷൻ രൂപീകരിക്കേണ്ട കാര്യമില്ലെന്നും ആശ പ്രവർത്തകർ പറയുന്നു.

Related Articles

Back to top button
error: Content is protected !!