Kerala

പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്

പത്തനംതിട്ടയിൽ പാഴ്‌സൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. വൈകിട്ട് മൂന്നരയ്ക്ക് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് അപകടം. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പരുക്ക് ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. റോഡിൽ തിരക്കുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വാഹനങ്ങളിൽ നിന്ന് ഓയിലടക്കം റോഡിൽ പരന്നു. ഫയർ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

അതേസമയം ആലപ്പുഴ അരൂർ ചന്തിരൂരിൽ വാഹനാപകത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തലവടി സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

Related Articles

Back to top button
error: Content is protected !!