Gulf

ദുബൈയില്‍ പാര്‍ക്കിങ് ഫീസും കൂട്ടുന്നു; മാര്‍ച്ച് അവസാനത്തോടെ വര്‍ധനവ് പ്രാബല്യത്തിലാവും

ദുബൈ: സാലിക്കില്‍ മാറ്റങ്ങള്‍ക്ക് തീരുമാനിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ക്കിങ് ഫീസും കൂട്ടാന്‍ അധികൃതര്‍ ഒരുങ്ങുന്നു. മാര്‍ച്ച് അവസാനത്തോടെയാണ് പാര്‍ക്കിങ്ങിനുള്ള പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. രാവിലെ എട്ടിനും പത്തിനും ഇടയിലും വൈകുന്നേരം നാലിനും രാത്രി എട്ടിനും ഇടയിലും പ്രീമിയം ഇടങ്ങളില്‍ ഒരു മണിക്കൂര്‍ വാഹനം പാര്‍ക്കുചെയ്യാന്‍ ആറു ദിര്‍ഹം നല്‍കേണ്ടിവരും. മറ്റുള്ള പൊതുസ്ഥലങ്ങളിലെ ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് നാലു ദിര്‍ഹമായിരിക്കും ഈടാക്കുകയെന്നും ആര്‍ടിഎ വ്യക്തമാക്കി.

രാത്രി 10 മുതല്‍ രാവിലെ എട്ടുവരേയും പൊതുഅവധിദിനമായ ഞായറാഴ്ചകളിലും പാര്‍ക്കിങ് നൂറുശതമാനം സൗജന്യമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരേയും രാത്രി എട്ടുമുതല്‍ രാത്രി 10 വരേയും നിലവിലെ നിരക്കാണ് ഈടാക്കുക. ഇവന്റുകളുമായി ബന്ധപ്പെട്ട സോണുകളില്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് 25 ദിര്‍ഹമാണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പാര്‍ക്കിങ്ങുകളില്‍ ഒരു മണിക്കൂറിന് 25 ദിര്‍ഹം വീതമാണ് ഈടാക്കുക.

Related Articles

Back to top button
error: Content is protected !!