National

ഓപറേഷൻ സിന്ദൂറിൽ പാർലമെന്റിൽ 29ന് ചർച്ച; 16 മണിക്കൂർ അനുവദിച്ചു

ഓപറേഷൻ സിന്ദൂറിൽ പാർലമെന്റിൽ ഈ മാസം 29ന് വിശദമായ ചർച്ച നടക്കും. 16 മണിക്കൂറാണ് ചർച്ചക്കായി അനുവദിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ചർച്ചക്ക് സമയം അനുവദിക്കാൻ തീരുമാനമായത്

ഓപറേഷൻ സിന്ദൂറിൽ എന്താണ് പ്രധാനമന്ത്രി പാർലമെന്റിൽ പറയുകയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വെടിനിർത്തൽ നടപ്പാക്കിയത് ട്രംപ് ആണെന്ന് മോദി പറയുമോ. മോദിക്ക് അത് പറയാൻ കഴിയില്ല, കാരണം ലോകത്തിനറിയാം അതാണ് സത്യമെന്ന്. ട്രംപ് ഇക്കാര്യം 25 തവണ പറഞ്ഞു കഴിഞ്ഞു

പക്ഷേ വിഷയത്തിൽ ഇടപെടാൻ ട്രംപ് ആരാണ്. ഇപ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരണമില്ല. ഒരുവശത്ത് നമ്മൾ ജയിച്ചെന്ന് മോദി പറയുന്നു. ഓപറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് പറയുന്നു. സംഘർഷസമയത്ത് ഒരു രാജ്യവും ഇന്ത്യയെ പിന്തുണച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!