Kerala
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇയാളുടെ പ്രവൃത്തി യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
രാത്രി 10.45ഓടെയാണ് സംഭവം. ബസിൽ ആളുകൾ കുറവായിരുന്നു. തൊട്ടപ്പുറത്തെ സീറ്റിലിരിക്കുകയായിരുന്ന ആൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് യുവതി മൊബൈലിൽ ദൃശ്യം പകർത്തിയത്
മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാത്രക്കാരാനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.