ഡ്രസിംഗ് റൂമിലെ സംസാരം അവിടെ കഴിയണം; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍
മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് ശരിയായില്ല
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് ഗൗതം ഗംഭീറിന്റെ ഡ്രസിംഗ് റൂമിലെ സംസാരം. ഇന്ത്യന്‍ താരങ്ങളും കോച്ചും മറ്റ് പരിശീലകരും മാത്രമുള്ള ഡ്രസിംഗ് റൂമില്‍ നടക്കുന്ന സംസാരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന രീതിക്കെതിരെയാണ് മുന്‍ താരങ്ങള്‍ രംഗത്തെത്തിയത്.
ഡ്രസിംഗ് മുറിയില്‍ നടക്കുന്ന സംസാരം അവിടെ കഴിയണമെന്നും അതിന് ചില രഹസ്യ സ്വഭാവങ്ങളുണ്ടെന്നുമാണ് മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും ശ്രീവത്സ് ഗോസ്വാമിയും വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് തോല്‍വിക്ക് ശേഷം കോച്ച് ഗൗതം ഗംഭീര്‍ ഡ്രസിങ് റൂമില്‍ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ പുറത്തെത്തിയതിനെയാണ് ഇരുവരും വിമര്‍ശിച്ചത്. ്രഡസ്സിംഗ് റൂം സംഭാഷണങ്ങള്‍ക്ക് അതിന്റേതായ രഹസ്യ സ്വഭാവമുണ്ടെന്നും അത് അവിടെ തന്നെ തീര്‍ക്കണമെന്നും പറഞ്ഞ പത്താന്‍ ഡ്രസിങ് റൂമിലെ ചര്‍ച്ചകള്‍ പുറം ലോകത്ത് ചര്‍ച്ചയാകുന്നത് നല്ല പ്രവണതയല്ലെന്നും ചൂണ്ടിക്കാട്ടി. എങ്ങനെയാണ് താരങ്ങളും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും മാത്രമുള്ള ഡ്രസിങ് റൂമിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് ചോദ്യമുന്നയിച്ച ഗോസ്വാമി ഇത് കടുത്ത സ്വകാര്യ ലംഘനമെണെന്ന് പ്രതികരിച്ചു.