പത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 42 പേർ, രജിസ്റ്റർ ചെയ്ത കേസുകൾ 29
പത്തനംതിട്ടയിൽ കായിക താരമായ ദളിത് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ അറസ്റ്റിലായത് 42 പേർ. ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, മലയാലപ്പുഴ എന്നീ പോലീസ് സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ 11 കേസുകളിലായി 26 പ്രതികളും ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പന്തളത്ത് ഒരു കേസിൽ രണ്ട് യുവാക്കളും അറസ്റ്റിലായി
ഇന്നലെ മാത്രം 14 പേരാണ് അറസ്റ്റിലായത്. ഇലവുംതിട്ടയിൽ എട്ട് പേരും പത്തനംതിട്ടയിൽ നാല് പേരും പന്തളത്ത് രണ്ട് പേരുമാണ് അറസ്റ്റിലായത്. അമൽ(18), ആദർശ്(20), ശിവകുമാർ(21), ഉമേഷ്(19), ശ്രീജു(18), അജി(19), അശ്വിൻ(21), സജിൻ(23) എന്നിവരാണ് ഇലവുംതിട്ടയിൽ അറസ്റ്റിലായത്
പത്തനംതിട്ടയിൽ അഭിജിത്ത്(19), ജോജി മാത്യു(25), അമ്പാടി(24), അരവിന്ദ്(20) എന്നിവരും പന്തളത്ത് ആകാശ്(19), ആകാശ്(22) എന്നിവരും അറസ്റ്റിലായി. കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണ്.