Kerala

പിസി ജോർജിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

വിദ്വേഷ പരാമർശത്തിൽ റിമാൻഡിലായ പി.സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകും. ഇന്നലെ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മേൽ കോടതിയിൽ നൽകാനാണ് സാധ്യത. സമയം മെഡിക്കൽ കോളജ് കാർഡിയോളജിലെ ഐസിയുവിൽ പ്രവേശിപ്പിച്ച പിസി ജോർജിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.

പിസിയെ മെഡിക്കൽ കോളജിലെ സെല്ലിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്നലെ കീഴടങ്ങിയ പി സി ജോർജിന് 6 മണി വരെ കസ്റ്റഡിയിൽ വിട്ടതിനു ശേഷം ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ജനുവരി 25നാണ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുൻകൂർ ജാമ്യം അപേക്ഷ കീഴ്‌കോടതിയിലും ഹൈക്കോടതിയിലും നൽകിയെങ്കിലും കുറ്റം ആവർത്തിക്കുന്നത് പരിഗണിച്ച് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!