Kerala
കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. ആനകല്ല് കോളനി വടക്കേക്കുന്നിൽ എലിസബത്താണ്(68) മരിച്ചത്.
പാലാ-തൊടുപുഴ റോഡിൽ ആറാം മൈലിലാണ് അപകടം. തൊടുപുഴ ഭാഗത്ത് നിന്ന് പാലായിലേക്ക് വരികയായിരുന്ന പിക്കപ് വാൻ എലിസബത്തിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പിന്നാലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്. ഗുരുതരമായി പരുക്കേറ്റ എലിസബത്തിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ നടക്കും.