Kerala
മുണ്ടൂരിൽ കാൽനട യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

പാലക്കാട് മുണ്ടൂർ പെട്രോൾ പമ്പിന് സമീപം കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്.
അപകടമുണ്ടാക്കിയ വാഹനത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൻ തെറിച്ച് വീഴുന്നത് കണ്ടിട്ടും വാഹനം നിർത്താതെ പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.