![](https://metrojournalonline.com/wp-content/uploads/2025/02/images6_copy_2048x1528-780x470.avif)
മനാമ: രാജ്യത്തെ മത്സ്യസമ്പത്തിന് ഭീഷണിയാവും എന്ന കാരണങ്ങളാല്‍ നിരോധിക്കപ്പെട്ട വലകളുമായി കടലില്‍ ഇറക്കിയ മത്സ്യബന്ധന ബോട്ടും ഇതിലെ ജീവനക്കാരെയും ബഹ്റൈന്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി. മാല്‍ക്കിയ തീരത്ത് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന പെട്രോളിങങിന് ഇടയിലാണ് നിയമലംഘകര്‍ പിടിയിലായത്. ചെറിയ മത്സ്യങ്ങളെയും മത്സ്യകുഞ്ഞുങ്ങളെയും ചെമ്മീന്‍ അടക്കമുള്ള മത്സ്യങ്ങളെയുമെല്ലാം പിടിക്കാന്‍ സഹായിക്കുന്ന നിരോധിത വലയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
ബഹ്റൈനിലെ കടല്‍ പരിപാലന നിയമപ്രകാരം 18 ഇനം ചെറുമത്സ്യങ്ങളും ഒപ്പം ചില സമുദ്ര ജീവികളെയും പിടിക്കുന്നതിന് വിലക്കുണ്ട്. മീന്‍പിടുത്തക്കാര്‍ക്ക് പിടിക്കാവുന്ന മത്സ്യത്തിന്റെ വലിപ്പത്തെ കുറിച്ചും പ്രായത്തെക്കുറിച്ചും എല്ലാം രാജ്യത്തെ നിയമം ചട്ടങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കാലഘട്ടത്തില്‍ ചെമ്മീനിനെ പിടിക്കുന്നതിന് രാജ്യത്ത് നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.