പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് പ്രതികളെ കുറ്റക്കാരായി കഴിഞ്ഞ ദിവസം കണ്ടെത്തിയത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികൾക്കെതിരെ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോയി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2019 ഫെബ്രുവരി 7നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപെടുന്നത്.