Kerala

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടാൻ പെര്‍മിറ്റ്: അപ്പീൽ നൽകുമെന്ന് ഗണേഷ് കുമാർ

തിരുവന്തപുരം: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെ കേസിൽ അപ്പീൽ പോകുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. സിം​ഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ ചില സാങ്കേതിക കാരണങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഡിവിഷൻ ബെഞ്ചിലേക്ക് അടിയന്തരമായി അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തും.

കേസിൽ എടുത്ത നിലപാടിൽ നിന്ന് പിറകിലേക്ക് പോകില്ല. ആരോടും ഒത്തുകളിക്കുന്ന നിലപാടൊന്നും ഈ സർക്കാറിനില്ല. പ്രത്യേകിച്ച് എന്‍റെ സ്വഭാവം നിങ്ങൾക്കറിയാം ഞാൻ അങ്ങനെ ഒത്തുകളിക്ക് നിൽക്കുന്ന ആളല്ല. ടേക്ക് ഓവർ സർവീസുകൾ ഓടിക്കാൻ വേണ്ടി കെഎസ്ആർടിസി ഇരുന്നൂറോളം ബ്രാൻഡ് ന്യൂ വെഹിക്കിളിന് ടെൻഡർ വിളിച്ചിരിക്കുകയാണ്. അതിനായി 92 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വണ്ടിയുടെ സ്പെസിഫിക്കേഷനെല്ലാം പരിശോധിച്ചു, ട്രയൽ റൺ നടത്തി ധനകാര്യവകുപ്പിൽ നിന്നും ഫണ്ട് വരുന്നതിന് അനുസരിച്ച് വണ്ടിയുടെ വരവ് തുടങ്ങും. അതുകൊണ്ട് കേസിൽ നിന്ന് പുറകോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button