Kerala
ഹർജിക്കാരന് കേസിൽ താത്പര്യമില്ല: സ്വർണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രിം കോടതിയുടെ വിമർശനം
സ്വർണക്കടത്ത് കേസിൽ ഇഡിയെ വിമർശിച്ച് സുപ്രിം കോടതി. വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ ഇഡി വാദത്തിന് തയ്യാറാകാത്തതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണം. കേസിലെ വിചാരണ എറണാകുളം പിഎംഎൽഎ കോടതിയിൽ നിന്ന് കർണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡിയാണ് ഹർജി നൽകിയത്
വാദം കേൾക്കുന്നത് മാറ്റണമെന്ന ഇഡിയുടെ തുടർച്ചയായുള്ള ആവശ്യമാണ് സുപ്രിം കോടതിയെ പ്രകോപിപ്പിച്ചത്. ഹർജിക്കാരന് കേസിൽ താത്പര്യമില്ലെന്ന് കോടതി വിമർശിച്ചു. കേസിൽ ഇഡിക്ക് ഗൗരവമില്ല. ഇഡി സാവകാശം തേടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി
അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്നാണ് ഇന്ന് ഇഡി കോടതിയിൽ അറിയിച്ചത്. ആറ് ആഴ്ചത്തേക്ക് കേസ് മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ തവണയും കേസ് മാറ്റിവെക്കണമെന്ന് ഇഡി ആവശ്യപ്പെട്ടപ്പോൾ കോടതി വിമർശനം ഉന്നയിച്ചിരുന്നു.