National

മധ്യസ്ഥ ചർച്ചക്ക് യെമനിൽ പോകണമെന്ന് ഹർജിക്കാർ; കേന്ദ്രത്തെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. വിഷയത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ മറുപടി കൂടി ലഭിച്ച ശേഷമാണ് ഹർജിക്കാരോട് കേന്ദ്രത്തെ സമീപിക്കാൻ കോടതി ആവശ്യപ്പെട്ടത്.

നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഹർജിക്കാർക്ക് കേന്ദ്രത്തിൽ അപേക്ഷ നൽകാമെന്നും കേന്ദ്രം അപേക്ഷ പരിഗണിക്കട്ടെയന്നും കോടതി വ്യക്തമാക്കി

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ആർജെഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ ഡിജിപിക്ക് പരാതി നൽകി. മുബാറക് റാവുത്തർ എന്ന വ്യക്തി കൊല്ലപ്പെട്ട തലാലിന്റെ ഗോത്രവാസികളെ ഇളക്കിവിടാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Related Articles

Back to top button
error: Content is protected !!