National
വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിന്; മെയ് 15ന് പരിഗണിക്കും

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും. ഹർജികൾ ഈ മാസം 15ന് പരിഗണിക്കാനായി മാറ്റി. എതിർ സത്യവാങ്മൂലങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹർജികൾ പരിഗണിക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
വഖഫ് കേസ് താൻ വാദം കേൾക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹർജികൾ പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിർപ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. തുടർന്നാണ് മെയ് 15ലേക്ക് കേസ് മാറ്റിവെച്ചത്.