Kerala
കൊല്ലത്ത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ലോറിയിടിച്ച് മരിച്ചു
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ലോറിയിടിച്ച് മരിച്ചു. ചെന്നൈ സ്വദേശി എസ് മദൻകുമാറാണ്(28) മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാളക്കോട് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.
ശബരിമല ദർശനം കഴിഞ്ഞ് ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദൻകുമാർ പുനലൂരിലെത്തിയത്. ദേശീയപാതയോരത്തെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ ലോറി പാഞ്ഞുകയറുകയായിരുന്നു
പരുക്കേറ്റ മദൻ കുമാറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല