വീണ്ടും പിണറായി മുസ്ലിം ലീഗിന് നേരെ; ജമാഅത്തെ ഇസ്ലാമിക്കും എസ് ഡി പി ഐക്കും ലീഗ് അടിമപ്പെട്ട് പോകുന്നു
രൂക്ഷ വിമര്‍ശനം കോട്ടയത്ത് വെച്ച്
മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടയില്‍വെച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വീണ്ടും ലീഗ് നേതൃത്വത്തത്തെ വേട്ടയാടി ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലീം ലീഗ് എന്ന് പറയുന്നത് മെല്ലെ മെല്ലെ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും കീഴ്പെട്ട് പോവുകയാണ്. യുഡിഎഫിന് പുറത്തുള്ള ശക്തികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ.
ആ പുറത്തുള്ള ശക്തികളില്‍ ഒന്ന് ജമാഅത്തെ ഇസ്ലാമിയാണ്. മറ്റൊന്ന് എസ്ഡിപിഐയും. യുഡിഎഫ് ഒരു മുന്നണിയെന്ന നിലയ്ക്ക് ആ മുന്നണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരുമ്പോള്‍ മുന്നണിയിലെ ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് മുസ്ലീം ലീഗ് ചില അഭിപ്രായങ്ങള്‍ പറയലും അത് കോണ്‍ഗ്രസ് അടക്കമുള്ള മറ്റുപാര്‍ട്ടികള്‍ അംഗീകരിക്കലും നമ്മള് നേരത്തെ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു മുന്നണിക്കകത്ത് ചിലപ്പോള്‍ സ്വാഭാവികമായി നടന്നു എന്ന് വരും. ഇനി അങ്ങോട്ടെന്താ വരാന്‍ പോകുന്നത്. മുന്നണിയിലെ പാര്‍ട്ടിയുടെ അഭിപ്രായമല്ല, മുന്നണിക്ക് പുറത്തുള്ളവരുടെ താല്പര്യം കൂടി സംരക്ഷിച്ചുകൊണ്ട് അഭിപ്രായമുയരും. കാരണം, മുസ്ലീം ലീഗ് മെല്ലെ മെല്ലെ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും കീഴ്പെട്ട് പോവുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.
സി പി ഐ എം കോട്ടയം ജില്ലാസമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് യുഡിഎഫ് ആയാണോ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് യുഡിഎഫിന്റേതായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നില ഇന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.