Kerala

നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ഏകാഗ്രത കളയുമത്രെ!

ഏത് ജോലിക്കും യോഗ്യതയ്‌ക്കൊപ്പം അഭിമുഖത്തിലെ നിങ്ങളുടെ ആറ്റിറ്റിയൂഡൂം വ്യക്തിത്വവുമെല്ലാം പ്രധാനപ്പെട്ടതായി മാറാറുണ്ട്. ചിലര്‍ക്ക് ലുക്ക് പോരെന്ന കാരണംകൊണ്ടു മാത്രം അഭിമുഖത്തിന് ശേഷം ജോലി ലഭിക്കാതെ പോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിന് കടകവിരുദ്ധമായ ഒരു കാര്യമാണ് റെഡ്ഡിറ്റ് ഉപഭോക്താവ് റിക്രൂട്ടിങ് ഹെല്‍ എന്ന കമ്യൂണിറ്റി പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സൗന്ദര്യം കൂടുന്നതും പ്രശ്‌നമാണത്രെ!

നിങ്ങളുടെ സൗന്ദര്യം സഹപ്രവര്‍ത്തകരുടെ ജോലിയിലെ ഏകാഗ്രത നശിപ്പിക്കുമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരാള്‍ പങ്കുവച്ചിരിക്കുന്നത്. ഞെട്ടലോടെയാണ് പലരും ഈ കുറിപ്പ് വായിച്ചിരിക്കുന്നത്. ‘കാഴ്ചയ്ക്ക് സൗന്ദര്യം അല്‍പ്പം കൂടുതലാണ്. ഇത്രയും സൗന്ദര്യമുള്ളവരെ എടുത്താല്‍ മറ്റുള്ളവര്‍ക്ക് ശ്രദ്ധ വ്യതിചലിക്കും. ചിലരുടെ വേഷവിധാനം അവര്‍ക്കു ജോലി നഷ്ടപ്പെടാന്‍ കാരണമാകുന്നതായും ഇതില്‍ പറയുന്നു.

അഭിമുഖം നടത്തുന്ന ഇന്റെര്‍വ്യൂ ബോര്‍ഡിലുള്ളവരോട് ശരിയായ ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കാതിരിക്കുന്നതും ജോലി നിഷേധിക്കപ്പെടാനുള്ള കാരണമാകാമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. ആത്മവിശ്വാസം ഇത്രയും ആവശ്യമില്ല, ഉദ്യോഗാര്‍ത്ഥിയുടെ ചിരി അധികമായി പോയി, സംസാരിച്ചപ്പോള്‍ ഫില്ലര്‍ വാക്കുകള്‍ കുറച്ചുകൂടി പോയി…’ എന്നിങ്ങനെയുള്ള മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് തന്റെ കസിന്റെ കമ്പനി പലര്‍ക്കും ജോലി നിഷേധിച്ചതെന്ന് പോസ്റ്റില്‍ അനുഭവസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ രാജ്യത്ത് ഇന്റര്‍വ്യൂ ബോര്‍ഡുകള്‍ ജോലി നിഷേധിക്കുന്നതിന് എന്തെല്ലാം ന്യായങ്ങളാണ് കണ്ടെത്തുന്നതെന്ന് വെളിപ്പെടുത്തുന്ന ഈ കുറിപ്പ് പെട്ടെന്ന് വൈറലായെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

Related Articles

Back to top button
error: Content is protected !!