Kerala
പൂരം നടത്തിപ്പിൽ പിണറായി വിജയനും വിഎൻ വാസവനും ഓരോ കാര്യങ്ങളും മനസ്സിലാക്കി പ്രവർത്തിച്ചു: സുരേഷ് ഗോപി

തൃശൂർ പൂരം നടത്തിപ്പിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്കും നന്ദി പറയുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ
പിണറായി വിജയനും വി.എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല, അദ്ദേഹം ഓടി നടന്ന് കാര്യങ്ങൾ ചെയ്തു.
രാജനെ കെട്ടി പിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.