Kerala

പിവി അൻവർ പറഞ്ഞ കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടിയുമായി പിവി അൻവർ കൂടിക്കാഴ്ച നടത്തി. അൻവർ പറഞ്ഞ വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുമെന്നും കൂടിയാലോചനകൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവർ ഇപ്പോഴുള്ള വിഷയങ്ങൾ സംസാരിച്ചു. എല്ലാ ഘടകകക്ഷികളെയും കാണുന്ന കൂട്ടത്തിൽ ഞങ്ങളെയും കണ്ടു

അൻവർ വിഷയത്തിൽ ലീഗ് മധ്യസ്ഥതക്ക് ശ്രമിക്കുന്നില്ല. യുഡിഎഫിന് പ്രശ്‌നങ്ങൾ വരികയാണെങ്കിൽ തങ്ങളുടേതായ രീതിയിൽ കാര്യങ്ങളിൽ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് രാവിലെയാണ് അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്

കോൺഗ്രസിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതുവരെ കാര്യങ്ങളന്വേഷിച്ച് വിളിച്ചില്ലെന്നും താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ നിൽക്കുമെന്നും അൻവർ പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!