Kerala

പ്ലസ് ടു കോഴക്കോട്: കെ എം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി

പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഷാജിക്കെതിരെ വിജിലൻസ് സമർപ്പിച്ച കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു

2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് അധ്യാപകൻ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്

പിന്നീട് ഈ അധ്യാപകന് ഇതേ സ്‌കൂളിൽ സ്ഥിരനിയമനം നൽകി. 2016ൽ ഈ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരിൽ ഭവന നിർമാണം നടത്തിയതെന്ന് തെളിഞ്ഞതായി ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു

Related Articles

Back to top button