Kerala
കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലത്ത് പുഴയിൽ വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ആയുർ ജവഹർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയും അഞ്ചൽ പുത്തയം സ്വദേശിയുമായ മുഹമ്മദ് നിഹാലാണ്(17) മരിച്ചത്
ഇന്നുച്ചയോടെയാണ് അപകടം നടന്നത്. ആയൂർ അർക്കന്നൂർ ഭാഗത്തെ ഇത്തിക്കരയാറ്റിലാണ് കുട്ടി വീണത്. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു
സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു നിഹാൽ. ഇത്തിക്കരയാറ് കാണാൻ പോയപ്പോൾ കാൽ വഴുതിയാണ് ആറ്റിൽ വീണത്.