Kerala

പ്ലസ് ടു വിദ്യാർഥിനിയുടെ മരണം: 17കാരി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് തന്നെ, ഡിഎൻഎ ഫലം പുറത്ത്

പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നു. പെൺകുട്ടി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് തന്നെയാണെന്ന് പരിശോധന ഫലം വ്യക്തമാക്കുന്നു. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് സഹപാഠി മൊഴി നൽകിയിരുന്നു. സംഭവത്തിൽ നൂറനാട് സ്വദേശി അഖിലാണ് അറസ്റ്റിലായത്

ദിവസങ്ങൾക്ക് മുമ്പാണ് നൂറനാട് സ്വദേശിയായ 17കാരി വണ്ടാനം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. ആരോഗ്യനില പെട്ടെന്ന് തന്നെ വഷളായി മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്

ഇതോടെ ഡോക്ടർമാർ വിവരം പോലീസീനെ അറിയിച്ചു. പെൺകുട്ടിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ കത്തിൽ നിന്നാണ് അന്വേഷണം അഖിലിലേക്ക് നീളുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!