National

140 കോടി ജനങ്ങൾക്ക് അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ്

രാജ്യത്തെ 140 കോടി ജനങ്ങൾക്കും ഇന്ന് അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 79ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാൻമാർക്ക് സല്യൂട്ട് നൽകുന്നതായും മോദി അറിയിച്ചു

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയതോടെ ഓപറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി വ്യോമസേനാ ഹെലികോപ്റ്റർ ചെങ്കോട്ടക്ക് മുകളിലൂടെ പറന്നു. ആത്മനിർഭർ ഭാരത് എന്തെന്ന് ഓപറേഷൻ സിന്ദൂറിലൂടെ തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ആണവ ഭീഷണി വിലപ്പോകില്ല. സിന്ധു നദീ ജലകരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

പാക്കിസ്ഥാൻ തീവ്രവാദികളെ സൈന്യം തകർത്തു. ആണവായുധം കാണിച്ച് ഇന്ത്യയെ വിരട്ടരുത്. പഹൽഗാമിൽ മതം ചോദിച്ചാണ് തീവ്രവാദികൾ നിഷ്‌കളങ്കരെ വധിച്ചത്. സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. ഇരുപതിനായിരത്തോളം പോലീസ്, അർധസൈനിക ഉദ്യോഗസ്ഥരെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!