Kerala
കോട്ടയം തിരുനക്കര ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് കുത്തേറ്റു

കോട്ടയം തിരുനക്കരയിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ കത്തിക്കുത്തും കുരുമുളക് സ്‌പ്രേ പ്രയോഗവും നടന്നു. ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് ഗാനമേളകൾ നടന്നിരുന്നു. ഈ മൂന്ന് ദിവസവും ലഹരി ഉപയോഗിച്ച യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
സംഘം വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ ആറ് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റത്. മൂന്ന് പേർക്ക് കത്തിക്കുത്തേറ്റു. ഇടുക്കി ശാന്തൻപാറ സ്വദേശി ഹരിശങ്കർ, പൂന്തുരുത്ത് സ്വദേശി അലോഷി, പാക്കൽ സ്വദേശി ഹാരോൺ എന്നിവർക്കാണ് കുത്തേറ്റത്
പലർക്കും ഹെൽമറ്റും മറ്റും കൊണ്ടുള്ള അടിയേറ്റു. ഉത്സവത്തിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്തപ്പോൾ ശരീരത്തിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാക്കൾ ഏറ്റുമുട്ടിയത്.