Kerala

പ്രധാനമന്ത്രി യുകെയിലേക്ക്, വ്യാപാര കരാറിൽ ഒപ്പിടും: വിസ്‌കി, കാറുകൾ എന്നിവയുടെ വില കുറയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനം വ്യാഴാഴ്ച മുതൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശനത്തിനിടെ ഒപ്പുവെക്കും. കരാർ നിലവിൽ വരുന്നതോടെ വിസ്‌കി, കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്കും മേഖലകൾക്കും പ്രയോജനം ലഭിക്കും

കേന്ദ്രമന്ത്രിസഭ കരാറിന് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ഇനി ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം കൂടി ഇതിന് ആവശ്യമാണ്. ഒരു വർഷത്തിനുള്ളിൽ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകും

ബ്രിട്ടന്റെ 90 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ കുറയും. ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ നിലവിലെ നാല് മുതൽ 16 ശതമാനം വരെയുള്ള തീരുവ പൂർണമായും ഒഴിവാകും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും

കരാർ നിലവിൽ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും.

Related Articles

Back to top button
error: Content is protected !!