National
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കോയമ്പത്തൂരിൽ പാസ്റ്റർക്കെതിരെ പോക്‌സോ കേസ്

തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാസ്റ്റർക്കെതിരെ പോക്‌സോ കേസ്. കോയമ്പത്തൂർ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിലെ പാസ്റ്റർ ജോൺ ജെബരാജിനെതിരെയാണ്(37) കേസ്.
2024 മെയ് 21ന് ജിഎൻ മിൽസ് ഏരിയയിലെ തന്റെ വസതിയിൽ വെച്ച് ജെബരാജ് 17ഉം 14ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 17കാരി പാസ്റ്ററുടെ ഭാര്യാ പിതാവ് ദത്തെടുത്ത കുട്ടിയായിരുന്നു. 14കാരി അയൽവാസിയും.
കഴിഞ്ഞ വർഷം ജോണിന്റെ വീട്ടിൽ ഒരു പാർട്ടിക്ക് പോയപ്പോഴാണ് രണ്ട് കുട്ടികളെയും പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി. 14കാരിയാണ് വിവരം ആദ്യം മാതാപിതാക്കളോട് പറയുന്നത്. മാർച്ചിൽ ഇവർ പോലീസിനെ സമീപിച്ചു. മാർച്ച് 21 മുതൽ പാസ്റ്റർ ഒളിവിലാണ്