Kerala
പോക്‌സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൂട്ടിക്കൽ ജയൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല
ജയചന്ദ്രൻ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട് പരിശോധിച്ചതായും പോലീസ് പറയുന്നു. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. കുട്ടിയിൽ നിന്ന് പോലീസ് മൂന്ന് തവണ മൊഴിയെടുത്തിരുന്നു.