Kerala
പത്തനംതിട്ട അനാഥാലയത്തിലെ പോക്‌സോ കേസ്; നടത്തിപ്പുകാരിയുടെ മകനെയും പ്രതി ചേർത്തു

പത്തനംതിട്ട സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെയും പ്രതി ചേർത്തു. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസ്. പെൺകുട്ടി ഗർഭിണി ആണെന്ന് മറച്ചുവെക്കാൻ മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചതിനാണ് നടത്തിപ്പുകാരിക്കെതിരെ കേസ്
പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് നടത്തിപ്പുകാരിയുടെ മകൻ വിവാഹം ചെയ്തത്. കഴിഞ്ഞ മാസം രണ്ടാം തീയതി പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകുന്നതിന് മുമ്പാണെന്നും അത് മറച്ചുവെക്കാൻ നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു
സിഡബ്ല്യുസി പരാതി പോലീസിന് കൈമാറുകയായിരുന്നു. പ്രസവമെടുത്ത ഡോക്ടറുടെ മൊഴിയടക്കം രേഖപ്പെടു്തതിയ ശേഷമാണ് പോലീസ് പോക്‌സോ കേസ് എടുത്തത്. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും