Kerala
അക്രമം നടത്തി പൊതുമുതൽ നശിപ്പിച്ചാൽ പോലീസ് നടപടിയെടുക്കും; അൻവറിന്റെ അറസ്റ്റിൽ മന്ത്രി ശശീന്ദ്രൻ
ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്. അൻവർ ആവർത്തിച്ച് പ്രകോപനമുണ്ടാക്കുകയാണ്. അൻവർ നടത്തിയത് അതിക്രമമാണെന്നും മന്ത്രി പറഞ്ഞു
പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്തിയാൽ പോലീസ് നടപടി സ്വീകരിക്കും. അൻവറിന്റെ ആരോപണങ്ങൾ തെറ്റ് മറച്ചുവെക്കാനാണ്. പ്രകോപനമുണ്ടായാൽ പോലീസ് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
അതേസമയം ഡിഎഫ്‌ഐ ഓഫീസ് ആക്രമണ കേസിൽ റിമാൻഡിലായ പിവി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും. കേസിൽ ഒന്നാം പ്രതിയായ അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.