" "
Kerala

സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്, വ്യാപക തെരച്ചിൽ; നടൻ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് ഒരു ദിവസം ആകാറായിട്ടും നടൻ സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. സിദ്ധിഖ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്തെ സിദ്ധിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളും പോലീസ് പരിശോധിച്ചു

ഹോട്ടലുകളിലടക്കം ഇന്നലെ അർധരാത്രിയും പരിശോധന തുടർന്നിരുന്നു. എന്നാൽ പ്രതിയെ രക്ഷപ്പെടാൻ പോലീസ് അനുവദിക്കുകയാണെന്ന് ആരോപിച്ച് അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. അതേസമയം സിദ്ധിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.

ഹർജിയുമായി ബന്ധപ്പെട്ട് സിദ്ധിഖിന്റെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി. കൂടാതെ മറ്റ് കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. തടസ്സ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
"
"