Kerala

തൃശ്ശൂർ പൂരം കലക്കിയതിന് പോലീസിന് പങ്കുണ്ട്; എഡിജിപിക്ക് പങ്കുണ്ടോയെന്ന് അറിയില്ല: സുനിൽ കുമാർ

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൽ പോലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പകൽ സമയത്ത് പ്രശ്‌നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു

പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോയെന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേയുള്ളു. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്.

പോലീസ് മാത്രമല്ല, പൂരം കലക്കിയതിന് പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറഞ്ഞു.

Related Articles

Back to top button