Kerala
കാസർകോട് പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഇടയിൽപ്പെട്ട വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

കാസർകോട് പടന്നക്കാട് ദേശീയപാതയിൽ പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഗുരുതരമായി പരുക്കേറ്റ സ്ത്രീയാണ് മരിച്ചത്. ഞാണിക്കടവ് സ്വദേശിനി സുഹ്‌റയാണ് മരിച്ചത്
പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്ത് വെച്ചായിരുന്നു അപകടം. പോലീസ് ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന സുഹ്‌റ കാറിനും മതിലിനും ഇടയിൽ കുടുങ്ങിപ്പോയി
സുഹ്‌റയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്കേറ്റിട്ടുണ്ട്.