Kerala

1.9 കോടി രൂപ നഷ്ടം വരുത്തിയെന്ന പരാതി; നിവിൻ പോളി, എബ്രിഡ് ഷൈൻ എന്നിവർക്ക് പോലീസിന്റെ നോട്ടീസ്

നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ തലയോലപ്പറമ്പ് നോട്ടീസ് അയച്ചു. 1.9 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന നിർമാതാവ് പിഎസ് ഷംനാസിന്റെ പരാതിയിലാണ് കേസ്.

വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു 2 നെ ചൊല്ലിയാണ് പരാതി.

ചിത്രത്തിന്റെ വിദേശവിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നൽകിയതിലൂടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് ഷംനാസിന്റെ പരാതി. എന്നാൽ കോടതി നിർദേശപ്രകാരം മധ്യസ്ഥ ശ്രമം നടക്കുകയാണെന്നും ഇത് മറച്ചുവെച്ചാണ് പുതിയ കേസെന്നും നിവിൻ പോളി പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!