Kerala

വിജിലന്‍സിന്റെ കെണി അറിഞ്ഞില്ല; കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

പിടികൂടിയത് 5,000 രൂപ വാങ്ങുന്നതിനിടെ

കെട്ടിടം പൊളിക്കുന്ന കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. സിപിഒ പി.പി. അനൂപിനെയാണ് വിജിലന്‍സ് പിടികൂടിയത്.

5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടി വീണത്. മുളവുകാട് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ പി.പി. അനൂപിനെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ജയരാജിന്റെ നേത്യത്ത്വത്തില്‍ പിടികൂടിയത്.

കെട്ടിടങ്ങള്‍ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

വിജിലൻസ് പറഞ്ഞത് അനുസരിച്ചാണ് കരാറുകാരൻ പിന്നീട് പോലീസുകാരനെ ബന്ധപ്പെട്ടത്. പണം നൽകാമെന്ന് പറഞ്ഞ് കാക്കനാട്ടേക്ക് പോലീസുകാരനെ ക്ഷണിക്കുകയും ഇവിടെ വെച്ച് വിജിലൻസ് ഇയാളെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!