Kerala
32 ചോദ്യങ്ങളടങ്ങിയ പ്രത്യേക ചോദ്യാവലി; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയ്യാറാക്കി പോലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം നോർത്ത് പോലീസ് തയ്യാറാക്കിയത്. ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിലുണ്ടായ സംഭവങ്ങൾ ചോദിച്ചറിയും.
ഷൈൻ ടോം ചാക്കോയുടെ ഒരു മാസത്തെ കോൾ ലോഗുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും തയ്യാറാക്കി.
കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം നിയമോപദേശം തേടിയിട്ടുണ്ട്. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരുമായി ഷൈൻ ഫോണിൽ സംസാരിച്ചു. ഷൈൻ ഇന്ന് ഹാജരാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.