Kerala
തൃപ്പുണിത്തുറയിലെ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

തൃപ്പുണിത്തുറയിലെ യുവതിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ഇരുമ്പനം സ്വദേശി സംഗീതയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ജോലി സ്ഥലത്ത് ചെന്ന് ബഹളമുണ്ടാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേന്നും യുവതിയെ ഭർത്താവ് മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
ഈ മാസം 26നാണ് യുവതി മരിച്ചത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളും സംഗീതക്കുണ്ട്.