Kerala

സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ്; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

ഇടുക്കി പീരുമേട് വനത്തിനുള്ളിൽ വെച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ് നിഗമനം. കഴുത്തിനുണ്ടായ പരുക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുമ്പോൾ താങ്ങിപ്പിടിച്ചത് കൊണ്ടാകാം. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടുവരുമ്പോഴും ഉണ്ടായതാകാമെന്നാണ് പോലീസ് പറയുന്നത്

എന്നാൽ ശരീരത്തിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ ഡോക്ടറുടെയും സീതയുടെ ഭർത്താവ് ബിനുവിന്റെയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു

ഇതേ തുടർന്നാണ് സീതയുടെ മരണം കാട്ടാന ആക്രമണത്തിലെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ പീരുമേട് കോടതിയിൽ പോലീസ് സമർപ്പിക്കും. ജൂൺ 13നാണ് സീത വനത്തിനുള്ളിൽ വെച്ച് മരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെ ബിനു സംശയനിഴലിൽ ആയിരുന്നു. പോലീസിന്റെ നിലവിലെ കണ്ടെത്തൽ ബിനുവിന് ഏറെ ആശ്വാസം നൽകുന്നതാണ്.

Related Articles

Back to top button
error: Content is protected !!