Kerala
ഷൈൻ ടോം ചാക്കോയുടെ പിന്നാലെ പോകാനില്ലെന്ന് പോലീസ്; നോട്ടീസ് നൽകി വിളിപ്പിച്ചേക്കും

ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്നിറങ്ങി ഓടിയ സിനിമാ താരം ഷൈൻ ടോം ചാക്കോയുടെ പിന്നാലെ പോകാനില്ലെന്ന് പോലീസ്. ഷൈനിനെതിരെ നിലവിൽ കേസില്ലെന്ന് നർകോട്ടിക്ക് എസിപി അറിയിച്ചു. ഹോട്ടലിൽ നടന്ന പരിശോധനയിൽ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈന് നോട്ടീസ് നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും
അതേസമയം ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ് കുടുംബത്തിന്റെ അനുമതി തേടിയിരുന്നു. എന്നാൽ നിയമനടപടിക്ക് താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്.
വിൻസിയുടെ പിതാവാണ് ഇക്കാര്യം എക്‌സൈസിൽ അറിയിച്ചത്. വിൻസിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിലും ആശയക്കുഴപ്പം തുടരുകയാണ്.