ലീഗിന്റെ മതേതരത്വത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന മുസ്ലീം ലീഗിനെതിരെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്റെ രാഷ്ട്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടിയെ നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു
വെള്ളാപ്പള്ളിയുടെ പ്രസ്താവന കേരളത്തിലെ ജനങ്ങൾ കേട്ടതാണ്. ആ പ്രസ്താവന ലീഗിനെ കുറിച്ചല്ല. വ്യാഖ്യാനം കൊണ്ട് അത് മാറ്റാനാകില്ല. ലീഗിന്റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നവരും മോശമാകും. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നു. വഖഫ് ദേശീയ പ്രശ്‌നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.