രാഷ്ട്രീയവിവാദം കത്തുന്നു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് റിപ്പോർട്ട്

രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടെ മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണ. വൊളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായെന്നാണ് റിപ്പോർട്ട്. നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം
തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. ചില രംഗങ്ങൾ മാറ്റാനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷനാണ് നടത്തുന്നത്
ആർഎസ്എസ് ഉൾപ്പെടെ സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. മോഹൻലാൽ സ്വന്തം ആരാധാകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ മറയാക്കിയെന്നും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ വിമർശിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് 100 കോടി കളക്ഷനുമായി കുതിക്കുന്നതിനിടെയാണ് സിനിമയെ ചുറ്റിപ്പറ്റി രാഷ്ട്രീയവിവാദവും കനക്കുന്നത്.