Novel

സഖിയെ സ്നേഹിനിയെ..💞: ഭാഗം 56

[ad_1]

രചന: SoLoSouL (രാഗേന്ദു)

“”കല്യാണമോ…!!”” ഹേമ ഞെട്ടി അവന്റെ നെഞ്ചിൽ നിന്ന് എഴുന്നേറ്റു…

“”അതെ കല്യാണം നീ കേട്ടിട്ടില്ലേ…!!”” അവൾ ഞെട്ടലോടെ അവനെ നോക്കി… ആ കണ്ണുകളിൽ എന്തുകൊണ്ടോ ഒരു നഷ്ട്ട ബോധം പ്രകടമായിരുന്നു…

അത്‌ കാൺകെ അവൻ അവളുടെ കവിളിലേക്ക് കുതിപിടിച്ചു…

“”നിനക്കെന്താ മലയാളം മനസ്സിലാവില്ലേ… എന്റെ പെണ്ണെ എനിക്ക് കല്യാണം വേണ്ടെന്ന് തന്നെ അല്ലെ ഞാൻ പറഞ്ഞത്…!!””

“” ഇതൊക്കെ എന്താ…?? “”

“”ഒക്കെ ഞാൻ പറയാം… നീ അറിയാൻ ഒരുപാടുണ്ട്… ഒരു കഥപോലെ ഒക്കെ പിന്നെ പറഞ്ഞു തരാം… ഹ്മ്… ഇപ്പൊ ഇത്ര മാത്രം അറിഞ്ഞ മതി… ഈ സിദ്ധാർഥിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത്‌ നീയാ… ഞാൻ നിന്റെയാ…!! ഇപ്പൊ കിടന്നുറങ്ങ്…”” അവൻ അവളെ അവനിലേക്ക് ഒതുക്കി എങ്കിലും അവൾക്ക് ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല…

ആസ്വസ്ഥമായ മനസോടെ അവൾ ഉറക്കത്തിലേക്ക് വീഴുമ്പോ അവൻ അവളുടെ മുടിയിഴകളിലൂടെ തഴുകുന്നുണ്ടായിരുന്നു…

മറ്റൊരിടത്തു… ആദിയും ദിയയുമായുള്ള പൊരിഞ്ഞ വക്താർക്കo കയർത്തുകൊണ്ടിരുന്നു… ഈ പാതിരാക്ക്…

•••••••••••••••••

“”എന്താ നിന്റെ ഉദ്ദേശം…!!”” കോഫി കേഫിൽ തനിക്ക് മുന്നിലിരിക്കുന്നവനോട് വിശ്വൻ ചോദിച്ചു….

“”നിന്റെ ഒറ്റ ആളുടെ വാക്കിന്റെ പുറത്തല്ലേ ഇത് ഇവിടെ വരെ എത്തിയത്….!!”” അവന്റെ മൗനം കണ്ട് വിശ്വൻ പറഞ്ഞു…

“”അത്‌ മഹി… മഹി വന്ന് ഭീഷണി പെടുത്തിയത്കൊണ്ടാ… ഇത് നടക്കില്ല… നടന്നാൽ എന്നെ ചിലപ്പോ അടിചൊടിക്കുമായിരിക്കും  നിങ്ങളെ അവൻ കൊല്ലും…!!”” വായിൽ വന്ന കള്ളത്തിന് പുറമെ കുറച്ചു പൊടിപ്പും തൊങ്ങലും ഒക്കെ ചേർത്തുകൊണ്ട് അവൻ അവൻ കൈയൊഴിഞ്ഞു…

അവന് വേണമെങ്കിൽ ഒള്ള സത്യം പറഞ്ഞു വല്യ മാസ്സിൽ ഇറങ്ങി പോകാമായിരുന്നു… എന്നാൽ തന്റെ മകളുടെ ജീവിതം നശിപ്പിച്ചിട്ട് ഹേമക്ക് താൻ ഒരു ജീവിതം കൊടുക്കുമ്പോൾ അവളോട് ഒരു പകയും ആർക്കും ഉണ്ടാവരുതേല്ലോ…!!

അവനവിടുന്ന് പോകുമ്പോൾ മഹിയോടുള്ള അടങ്ങാത്ത ദേഷ്യം ആ അച്ഛന്റെ മനസ്സിൽ ഉടലെടുത്തിരുന്നു…

••••••••••••••••••••••••

“”നീ റെഡി ആയില്ലേ…?? “” ഫ്ലാറ്റിലേക്ക് കേറിക്കൊണ്ട് സിദ്ധു ചോദിച്ചു…

“”മ്മ്…!!”” നേർത്ത മൂളലോടെ അവൾ ഉത്തരം പറഞ്ഞു…

അവൻ ഫോണിൽ നിന്ന് തലയുയർത്തി അവളെ നോക്കി… അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു… വാലിട്ടെഴുതിയ കണ്ണുകളും സാമാന്യം വലിപ്പമുള്ള വട്ടപ്പൊട്ടും.. താൻ വാങ്ങികൊടുത്ത പുടവയും…!

ഇന്നലെ താൻ ചുറ്റി പിടിച്ച് കിടന്ന ദേഹത്തു ഇതൊക്കെയാണ് അവന് കാണാൻ സാധിച്ചത്… ഡാർക്ക്‌ പിങ്ക് ബ്ലൗസ്സിൽ set സാരീ ആണ് അവളുടെ വേഷം…

അവന്റെ നോട്ടം അവളിൽ നാളുകൾക്കിപ്പുറം പരിഭ്രമം സൃഷ്ട്ടിച്ചു… അവൾ ഒരു പാട് നാളുകൾക്ക് ശേഷമാണ് പുത്തൻ വസ്ത്രം ദരിക്കുന്നത്.. ഒരുങ്ങുന്നത്…!!

അവൻ അവൾക്കരികിലേക്ക് നടന്നു… അടുത്തെത്തിയതും വളരെ പതുക്കെ അവളുടെ പിൻകഴുത്തിൽ പിടിച്ചവനോടടുപ്പിച്ചു… അവളുടെ നെറ്റിയിൽ മുത്തമിടുമ്പോൾ അവളുടെ ശരീരത്തിലാകെ ഒരു തണുപ്പനുഭവപ്പെട്ടു…!!

“”പോവാം…!!”” അവൻ ചോദിച്ചു…

“”മ്മ്…!!”” എവിടേക്കാണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ചെറിയ മൂളലിൽ അവൾ ഉത്തരം ഒതുക്കി…

അവർ ഫ്ലാറ്റിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നു… ഈ സമയമത്രെയും അവൻ അവളുടെ കൈയിൽ കോർത്തു പിടിച്ചിരുന്നു…

കാറിൽ കേറി അവർ യാത്ര തിരിച്ചു… പുറത്തെ കഴിച്ചകൾ ആസ്വദിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനെ തേടിചെല്ലുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…

അവരുടെ കാർ ചെന്ന് നിന്നത് ജീവന ഹോസ്പിറ്റലിന്റെ മുന്നിൽ ആണ്…!! അവൾ അവനെ നോക്കിയതും അവൻ ഇറങ്ങാൻ കണ്ണ് കാണിച്ചു…

അവൾ ഇറങ്ങി അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ദിയമോൾ കിടക്കുന്ന റൂമിലേക്ക് പോയി…

എത്തിയ ഉടനെ ഹേമയെ വിട്ട് മാറി അവൻ ഒരു കസേര വലിച്ച് ദിയയുടെ മുന്നിൽ ഇരുന്നു… ദിയ അവനെ കണ്ട് ചിരിച്ചു… അവൻ തിരിച്ചു…

“”ദിയമോൾക്ക് ഈ ഏട്ടനെ ഇഷ്ടമാണോ…?? “” സിദ്ധു ചോദിച്ചു… ഹേമയും ദിയയും ഒന്നും മനസിലാവാതെ പരസ്പരം നോക്കി… പിന്നെ അവനെയും…

“”മോള് പറ…!!””

“”മ്മ്…!!”” അവൾ ഉത്സാഹത്തോടെ തലയാട്ടി…

“”മോള് പറഞ്ഞില്ലേ മോൾടെ ചേച്ചിയെ നന്നായി നോക്കണം എന്ന്… മോൾടെ ചേച്ചിയെ ഞാൻ ഈ ജീതകാലം മുഴുവൻ നോക്കിക്കോട്ടെ സ്വന്തം ആയിട്ട്… പിന്നെ മോൾക്ക് ഒരു നല്ല ഏട്ടനും…!!”” അവർക്ക് ഒന്നും മനസിലായില്ല…

“”മോൾടെ ചേച്ചിയെ.. ഞാൻ കേട്ടികൊട്ടെ…!!””

“”ചേച്ചിക്ക് ഇഷ്ട്ടാണെങ്കിൽ കെട്ടിക്കോ… എന്നെ നോക്കിയില്ലെങ്കിലും കൊഴപ്പമില്ല ചേച്ചിയെ നന്നായി നോക്കണം…!!””

“”മോളെയും നോക്കും…!!”” ദിയയുടെ കവിളിലൂടെ അവൻ തലോടി… അവൻ എഴുന്നേറ്റ് ഹേമക്ക് അരികിലേക്ക് വന്നു…

“” നിന്റെ ജീവിതത്തിലെ ഒരു പ്രധാന കാര്യം തീരുമാനിക്കാൻ… നിനക്ക് ഇനി വേറെ ആരുടേയും സമ്മതം ചോദിക്കാനില്ലല്ലോ..?? “” അവൾ അവനെ നോക്കി നിന്നതല്ലാതെ പ്രതികരിച്ചില്ല…

“”ആദി…!!”” ഒരു ആക്ഞ്ഞ പോലെ സിദ്ധു വിളിച്ചതും ആദി പുറത്തേക്ക് പോയി…

തിരിച്ചുവന്നപ്പോൾ കൂടെ അവിടെ ഉണ്ടായിരുന്ന മറ്റൊരു ഗുണ്ടയും കൈയിൽ ഒരു ഉണ്ണി കണ്ണന്റെ ഫോട്ടോയും ഉണ്ടായിരുന്നു… കൂടെ മാലയും മറ്റുകുറച്ചു സാധനങ്ങളും മറ്റൊരാളും വന്നു…

അടുത്തുണ്ടായിരുന്ന ടെബിൽ ഒഴിച്ചുകൊണ്ട് അവർ അതിന് മേലെ ആ ഫോട്ടോ വെച്ചു… അതിലേക്ക് ഒരു കുഞ്ഞ് മാലായിട്ടു…

ആദി അതിനു മുന്നിൽ ഒരു ചെറിയ വിളക്കിൽ നെയ്യൊക്കെ ഒഴിച്ച് തിരിയിട്ട് കത്തിച്ചു… ഈ സമയം കൊണ്ട് സിദ്ധു ദിയയെ നേരെ ഇരുത്തി…

പേരിനു ഒരു ചടങ്ങുപോലെ ആ ഫോട്ടോക്ക് മുന്നിൽ ദിയക്ക് മുന്നിൽ ആദിയുടെയും മറ്റു രണ്ട് പേരുടെയും മുന്നിൽ അവൻ അവളുടെ കഴുത്തിലേക്ക് സ്വർണമാലയിൽ കോർത്ത താലി അണിയിച്ചു…

ആദിയുടെയും ആ ഗുണ്ടയുടെയും കൂടെ വന്ന ആള് രജിസ്റ്റാർ ആയിരുന്നു…!! അവർ ഇരുവരും ആ ബുക്കിൽ ഒപ്പ് വെച്ചു…

“”ഇനി സാക്ഷി വേണം…!!”” രജിസ്റ്റാർ പറഞ്ഞു…

“”ഒന്ന് ഞാനാവാം…!!”” കൂടെ ഉണ്ടായിരുന്ന ഗുണ്ട പറഞ്ഞു…

“”ഒന്ന് ഞാനിടാം…!!””(ആദി..

“”വേണ്ട ഞാനിടാം…!!”” ( ദിയ വാശിപിടിച്ചു…

“”ആദ്യം നീ ഒന്ന് വളരെഡി കുരുപ്പേ…!!””

“”പോടാ അരിയുണ്ടേ… ഏട്ടാ എനിക്കിടണം….!!””

“”മോള് മേജർ അല്ലല്ലോ… പിന്നെ എങ്ങിനെയാ…!!”” സിദ്ധു പറഞ്ഞപ്പോൾ ആണ് അവളും അത്‌ ഓർത്തത്…

ആദിയും മറ്റേ ആളും കൂടെ ഒപ്പ് വെച്ചു… ഒപ്പിടുന്നതിനിടയിൽ ദിയയെ നോക്കി കൊഞ്ഞനം കുത്താൻ ആദി മറന്നില്ല…. ദിയ മുഖം വീർപ്പിച്ചു…

അവർ ഇരുവരും പരസ്പരം മാലായിട്ടു… അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു… അവളുടെ ജീവിതത്തിൽ വീണ്ടും സ്വപ്നങ്ങളുടെ നാമ്പുകൾ മുളക്കുകയായിരുന്നു…

“”എന്റെ ദിയകുട്ടി എന്തിനാ ഒപ്പൊക്കെ ഇടുന്നെ… ആദ്യ മധുരം എന്റെ പെങ്ങളൂട്ടിക്ക്…!!”” ഒരു പെട്ടി സ്വീറ്റ്സ് മുഴുവൻ അവൻ അവൾക്ക് കൊടുത്തു… അത്‌ കിട്ടിയപ്പോ ആദിയെ ഒന്ന് പുച്ഛിച്ചു നോക്കാനും മറന്നില്ല…

അന്നത്തെ ദിവസം അവർ അവിടെ കൂടി… ആ രണ്ട് പെൺകുട്ടികളുടെ  പുനർജ്ജന്മം ആയിരുന്നു അത്‌…!!

••••••••••••••••••••••••

“”എന്ത് പറ്റി വിശ്വാ… എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിട്ട്….”” ശങ്കരൻ ചോദിച്ചു…

രാത്രി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു എല്ലാരേയും വിളിച്ചു കൂട്ടിയതാണ് വിശ്വൻ… ഒന്നും പറയാതെ ആയപ്പോൾ മുത്തശ്ശൻ ചോദിച്ചു…

“”അത്‌… ആ സിദ്ധുനു… ഈ കല്യാണം വേണ്ടെന്ന്…!!”” വിശ്വൻ പരുങ്ങലൊടെ പറഞ്ഞു…

“”ഹായ്….!!😃””ഋതു ഒന്ന് അശ്വസിച്ചതാണ് പക്ഷെ ഒച്ച കൂടിപ്പോയി…

“”യ്യോ… ഹയ്യോ…!! അതെന്താ അങ്ങിനെ…??”” പെട്ടെന്ന് അവൾ മുഖത്ത് ദുഃഖം വരുത്തി… അതവളുടെ ഉടായിപ്പാണ് എന്ന് എല്ലാർക്കും മനസിലായി…

“”ഓഹ് അവളുടെ ഒരു അഭിനയം കണ്ടില്ലേ… തരില്ലടി എന്റെ ഇന്ദ്രേട്ടനെ…!!”” കല്ലു രുദിയുടെ കൈയിലേക്ക് ചുറ്റി പിടിച്ചു…

“”എന്തൊക്കെയാ വിശ്വാ നീ ഈ പറയണേ…!!”” രുദിയുടെ അച്ഛൻ ചോദിച്ചു…

“”സത്യമാ…. അവൻ രാവിലെ എന്നെ കണ്ടിരുന്നു…!!””

“”ഇനിയിപ്പോ എന്താ ചെയ്യാ…!!”” ശങ്കരൻ..

“”ഒന്നും ചെയ്യണ്ട…!!”” ഋതിയുടെ ശബ്ദം അവിടെ മുഴങ്ങിക്കെട്ടു…

“”ഋതി…!!””(വിശ്വൻ

“”ദേഷ്യപ്പെടണ്ട… ഇത് നോക്ക് ആരും എന്നോട് ചോദിച്ചിട്ടല്ലല്ലോ എന്റെ കല്യാണം ഉറപ്പിച്ചത് ആണോ…??

ഏട്ടനോട് ഗായത്രി ചേച്ചിയെ കെട്ടാൻ സമ്മതം ആണോന്ന് നിങ്ങൾ എത്ര തവണ ചോദിച്ചു…

എന്നോട് ഒരു തവണ എങ്കിലും ചോദിക്കാൻ തോന്നിയോ….?? ഒരു കല്യാണം മുടങ്ങി എന്ന് കരുതി ഒരു പെണ്ണിന്റെയും ജീവിതം ഇടിഞ്ഞു തകർന്നു പോകാൻ പോകുന്നില്ല…!!

ഏട്ടന് സമ്മതമാണെല്ലോ ഏട്ടന്റെ കല്യാണം നടക്കട്ടെ…!! “” അത്രയും പറഞ്ഞവൾ അകത്തേക്ക് പോയി…

“”മക്കളെ കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക്… വിശ്വാ.. നീ ഗായത്രിയുടെ വീട്ടുകാരെ വിളിച്ചു പറ നിശ്ചയം വേണ്ട… എത്രേം പെട്ടെന്ന് കല്യാണം നടത്താം എന്ന്…!!”” മുത്തശ്ശൻ അവസാന വാക്ക് എന്നതുപോലെ പറഞ്ഞു…
വിശ്വൻ അതിനു വേണ്ട നീക്കങ്ങൾ ചെയ്യ്തു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!