World
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം; രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തീർത്തും വഷളാകുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച മാർപാപ്പക്ക് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 കാരനായ അദ്ദേഹത്തിനെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.