World
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധയുള്ളതിനാൽ ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച മാർപാപ്പക്ക് ആന്റി ബയോട്ടിക് ചിക്ത തുടരുകയാണ്.
88കാരനായ മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സക്കും പരിശോധനക്കുമായാണ് വെള്ളിയാഴ്ച ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായെങ്കിലും അുബാധ രക്തത്തിലേക്ക് വ്യാപിച്ചതായാണ് വിവരം
തനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് മാർപാപ്പ വിശ്വാസികളോട് അഭ്യർഥിച്ചു. ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചതായും വത്തിക്കാൻ അറിയിച്ചു.