Kerala
പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു.
കിഴക്കമ്പലം സ്വദേശി നിഖീഷാണ്(42) മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ് നിഖീഷ്.
ഇന്ന് രാവിലെ പള്ളിപ്പടിയിൽ വെച്ച് വളവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിഖീഷിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.