Kerala
കെപിസിസിയിൽ അഴിച്ചുപണിക്ക് സാധ്യത; കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി കെപിസിസിയിൽ അഴിച്ചുപണിക്ക് സാധ്യത. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. മാർച്ചിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് വിവരം
സംഘടനയിൽ സമൂലമായ മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം കനഗൊലു റിപ്പോർട്ട് നൽകിയിരുന്നു. നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത സംഘടനക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷനാകാൻ അടൂർ പ്രകാശ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയാകുമെന്നാണ് വിവരം.